ചെട്ടിനാട് കോഴി ബിരിയാണി.
പച്ച ബിരിയാണി.. നല്ല എരുവാണ് ട്ടൊ.. കൈരളിയില്‍ വരുന്ന ചേച്ചീടെ പാചകം കേട്ട് പഠിച്ചതാണ്.. മല്ലിയിലയുടെ കുത്ത് വരും എന്നൊക്കെ പേടി ഉണ്ടായിരുന്നു.. ഒന്നും സംഭവിച്ചില്ല. പണ്ട് ചെന്നൈയിലെ മൈലാപ്പൂരില്‍ അഞ്ചപ്പറില് കയറി കഴിച്ച ബിരിയാണീടെ അതേ സ്വാദ് കിട്ടി.. ചേച്ചി ഒരു സംഭവം ആണ് ട്ടൊ..
കൂട്ടുകളൊക്കെ പാചകം ചെയ്തു വരുമ്പോള്‍ പറയാട്ടൊ.. നന്നായി ബിരിയാണി വച്ച് ശീലമുള്ളവര്‍ക്ക് ഇത് വേണ്ടി വരില്ലെന്നറിയാം. പക്ഷെ ആദ്യമായി ബിരിയാണി വയ്ക്കാന്‍ പോകുന്നവര്‍ സ്വന്തം റിസ്കില്‍ പരീക്ഷിക്ക്യ.. ഞാന്‍ അതാണ് ചെയ്തത്. ഇതു വരെ ഞാന്‍ ബിരിയാണി ഉണ്ടാക്കിയിട്ടേ ഇല്ല..
മൂന്ന് കപ്പ് ബിരിയാണി അരി നന്നായി കഴുകി പതിനഞ്ച് മിനിറ്റ് വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക. ഇതു ചെയ്യുന്നതിനു മുന്‍പ് കുറിപ്പ് മുഴുവന്‍ വായിക്കുന്നതാണ് ബുദ്ധി. ചേര്‍ക്കേണ്ട സാധനങ്ങള്‍ എല്ലാം തയ്യാറാക്കി വച്ചിട്ട് തുടങ്ങുകയാണെങ്കില്‍ പെട്ടെന്ന് പരിപാടി കഴിയും.
ഒരു ടീസ്പൂണ്‍ നെയ്യില്‍ വറുത്തെടുക്കുക. കണ്ണാടി പോലെ ആകുന്നതാണ് പാകം. ഞാന്‍ വറുത്തപ്പോള്‍ അരി പൊടിഞ്ഞു. അങ്ങനെ വരാതെ നോക്കണം. അതാണ് ആദ്യമായി ഉണ്ടാക്കുമ്പോള്‍ ഉള്ള കുഴപ്പം. ഞാന്‍ ഇതു വരെ അരി വറുത്ത് ഒന്നും ചെയ്തിട്ടില്ല. ഹീ ഹീ..
ടീസ്പൂണും ടേബിള്‍ സ്പൂണും തമ്മില്‍ ഉള്ള വ്യത്യാസം -- മൂന്ന് ടീ സ്പൂണ്‍ = ഒരു ടേബിള്‍ സ്പൂണ്‍. .
നെയ്യ്, ഓയില്‍ എന്നിവ ഓരോ ടേബിള്‍ സ്പൂണ്‍ വീതം ഒരു പാനില്‍ ചൂടാക്കുക. അടിവശം നല്ല കട്ടി ഉള്ള പാന്‍ ആയിരിക്കണം. അല്ലെങ്കില്‍ വിവരം അറിയും. പാന്‍ ആണ് ഉപയോഗിയ്ക്കുന്നതെങ്കില്‍ കോഴി ഇടുന്നതിന് മുന്‍പ് അടച്ച് വയ്ക്കാവുന്ന വേറെ ഒരു പാത്രം ബിരിയാണി ഉണ്ടാക്കാന്‍ ഉപയോഗിക്കാം. അല്ലെങ്കില്‍ ബിരിയാണി വയ്ക്കാന്‍ ഉദ്ദേശിയ്ക്കുന്ന അടിവശം കട്ടി ഉള്ള പാത്രത്തില്‍ തന്നെ പാചകം തുടങ്ങാവുന്നതാണ്. മൂന്ന് കപ്പ് അരിയാണ് ഉപയോഗിയ്ക്കുന്നത്. ഒരു മുഴുവന്‍ കോഴിയും. അത്രയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പാത്രം തന്നെ തിരഞ്ഞെടുക്കണേ..
നെയ്യ് പുകഞ്ഞു കേടാവുന്നതിനു മുന്‍പേ, താഴെ പറയുന്ന ക്രമത്തില്‍ കൂട്ടുകള്‍ ചേര്‍ത്ത് വഴറ്റിക്കൊണ്ടിരിയ്ക്കുക. കരിയാതെ നോക്കണം. എണ്റ്റെ മനോധര്‍മ്മം അനുസരിച്ചാണ് ഞാന്‍ ചേര്‍ത്തത്. ചേച്ചി പറഞ്ഞ എണ്ണം എനിക്ക് ഓര്‍മ്മയില്ല.
വഴനയില - ഒന്ന്.
കറുവാപ്പട്ട - ഒരു കഷ്ണം.
ഗ്രാമ്പൂ - നാലെണ്ണം.
ഏലക്കായ - രണ്ടെണ്ണം. വേണെങ്കില്‍ ചതച്ചിടാവുന്നതാണ്. ...
ഇഞ്ചി അരച്ചത് - അര ടേബിള്‍ സ്പൂണ്‍. (( (സ്വര്‍ണ്ണ നിറം ആകുന്നതു വരെ).
വെളുത്തുള്ളി അരച്ചത് - അര ടേബിള്‍ സ്പൂണ്‍. ( (സ്വര്‍ണ്ണ നിറം ആകുന്നതു വരെ).
പച്ചമുളക് എട്ടെണ്ണവും പെരുംജീരകം അര ടീസ്പൂണും ചേര്‍ത്ത് അരച്ചത്. ( (പച്ച മണം മാറുന്നത് വരെ).
ഒരു വലിയ സബോള ചെറുതായി അരിഞ്ഞത് (ബ്രൌണ്‍ നിറം ആകുന്നതു വരെ).
ഇനി ഇലകള്‍ ആണ് ചേര്‍ത്ത് വഴറ്റേണ്ടത്. വേവ് പാകമായിരിക്കണം. അല്ലെങ്കില്‍ അതിണ്റ്റെ കുത്ത്, ഇതിണ്റ്റെ മണം എന്നൊക്കെ കഴിയ്ക്കുന്നവര്‍ പരാതി പറയും. അങ്ങോട്ട് വേവട്ടേന്നെയ്.. --.. അടി പിടിയ്ക്കരുത് ട്ടോ. ഇത് വരെ വല്ലതും അടി പിടിച്ചെങ്കില്‍ അതൊക്കെ ഇതില്‍ ശരിയാകും ..
പുതിന (മിണ്റ്റ്) ) ഇല ഒരു കെട്ട് അരച്ചത് .
മല്ലിയില ഒന്നര കെട്ട് അരച്ചത് . ഒരു കെട്ടായാലും മതി ട്ടൊ..
ആ പച്ച നിറം വരുന്നത് ഇവിടെ നിന്നാണ്.
മഞ്ഞള്‍പ്പൊടി അര ടേബിള്‍ സ്പൂണ്‍.
തൈര് - അധികം പുളിയില്ലാത്തത് അര കപ്പ്. ഒരു കപ്പായാലും കുഴപ്പമില്ല.
പാകത്തിന് ഉപ്പ് ചേര്‍ക്കാം. ഇനി വേറെ ഉപ്പിടല്‍ ഒന്നും ഇല്ല. രണ്ട് ടീസ്പൂണ്‍ ആണ് ഞാന്‍ ഇട്ടത്. പാകമായിരുന്നു. ചിക്കനില്‍ ഉപ്പ് പിടിയ്ക്കാന്‍ ഉള്ള സമയം കൊടുക്കണം.
രണ്ട് തക്കാളി നാലായി മുറിച്ചത്- എട്ടായി മുറിച്ചാലും കുഴപ്പമില്ല. നന്നായി വേവുന്ന വരെ ഇളക്കണം. തീ കുറച്ച്, വളരെ കുറച്ച് വയ്ക്കുക.
ഒരു വലിയ കോഴി(ചെറുതായാലും കുഴപ്പമില്ല. നാലു പേര്‍ക്ക് കഴിക്കാന്‍ പാകത്തിന്). ) പതിനഞ്ച് കഷ്ണം ആക്കിയത്. ((കഴുകി വൃത്തിയാക്കിയത് വേണം). ഇതു ചേര്‍ത്ത് അഞ്ച് മിനിറ്റ് വഴറ്റാനാണ് ചേച്ചി പറഞ്ഞത്. ഈ മസാലകളും ഉപ്പും കോഴിയില്‍ പിടിയ്ക്കാന്‍ ഈ അഞ്ചു മിനിറ്റ് മതിയാവുമോ എന്നറിയില്ല ട്ടൊ.. ആ അഞ്ച് മിനിറ്റ് ഞാന്‍ പാത്രം അടച്ച് വച്ചാണ് ചൂടാക്കിയത്. കോഴി വേവുമോ എന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു. വെന്തു ട്ടൊ..
ഇനി ബിരിയാണി അരി വറുത്തത് ചേര്‍ത്ത് വഴറ്റുക.
നാല് കപ്പ് തിളച്ച വെള്ളം ചേര്‍ത്ത് നന്നായി ഇളക്കുക. അഞ്ച് കപ്പ് ആയാലും കുഴപ്പമില്ല. അരി വേവണം. നന്നായി അടച്ച് വയ്ക്കുക. ഇടയ്ക്ക് തുറന്ന് ഇളക്കിക്കൊടുക്കണം. വെന്ത് വെള്ളം വറ്റിയാല്‍ ഇറക്കി വയ്ക്കാം. ബിരിയാണി തയ്യാര്‍..
തൈര് സലാഡ് കൂടെ കൊടുക്കാവുന്നതാണ്. പപ്പടം ഒന്നും വേണമെന്നില്ല. വെള്ളം അടുത്ത് തന്നെ വച്ച് കഴിയ്ക്കുന്നത് നല്ലതായിരിയ്ക്കും. നല്ല എരുവാണ്. പച്ച മുളകിണ്റ്റെ എണ്ണം കൂടുന്നതനുസരിച്ച് എരിവ് വീണ്ടും കൂടും.
Enjoy....