അടപ്രഥമന്‍.
ശര്‍ക്കര ഉരുക്കുക. പൂഴി കളയുക. അരിച്ചാല്‍ പൂഴി പോകില്ല. ഇത് അമ്മ എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചില്ല. അരിച്ചുമില്ല. പൂഴി ഉണ്ടായിരുന്നതായി എനിക്ക് തോന്നിയതും ഇല്ല. രണ്ടാമത് ഉണ്ടാക്കിയപ്പോള്‍ ചുമ്മാ ശര്‍ക്കര ഉരുക്കിയതിന് ശേഷം വേറെ പാത്രത്തിലേയ്ക്ക് ആക്കി. നോക്കിയപ്പൊ ആദ്യ പാത്രത്തിണ്റ്റെ അടിയില്‍ പൂഴി ഉണ്ടായിരുന്നു. ഇതാണ് പറയുന്നത്, മൂത്തവര്‍ ചൊല്ലും മുതു നെല്ലിക്ക, ആദ്യം കയ്ക്കും, പിന്നേം കയ്ക്കും എന്ന്. :)
അടുപ്പത്തിരിയ്ക്കുന്ന ഈ ശര്‍ക്കര വെള്ളത്തില്‍, ശര്‍ക്കരയുടെ അത്ര തന്നെ അടയും ഇടുക. അല്‍പ്പം നെയ്യും ഒഴിയ്ക്കുക. നന്നായി വേവട്ടെ. ശര്‍ക്കരയുടെ പച്ച മണം പോകുകയും വേണം.
അട പാകം ആകുമ്പോള്‍ തേങ്ങാപ്പാല്‍ ഒഴിയ്ക്കുക. നല്ല കട്ടിയുള്ള പാല്‍ ആണ് നല്ലത്. അധികം വെള്ളമായാല്‍ വറ്റാന്‍ സമയം എടുക്കും. പാലിന് കട്ടി കുറഞ്ഞാല്‍ പായസത്തിന് സ്വാദ് കുറയും. പാകത്തിന് വറ്റിയ്ക്കുക.
തേങ്ങാക്കൊത്ത്, അണ്ടിപ്പരിപ്പ് മുന്തിരി എന്നിവ നെയ്യില്‍ വറുത്തിടാം. ആ നെയ്യ് പായസത്തില്‍ ഒഴിയ്ക്കണ്ട. സ്വാദ് കുറയും. ഒഴിച്ചാലും കുഴപ്പമില്ല കേട്ടോ..
ഏലക്കായ പൊടിച്ചിടുക. പായസം തയ്യാര്‍.. :)
ഇനി, അട ഉണ്ടാക്കേണ്ട വിധം.. അരിപ്പൊടി, വെളിച്ചെണ്ണ ഒഴിച്ച് ലൂസായി കുഴയ്ക്കുക. വാഴയിലയില്‍ അണിയുക. ഇല ചുരുട്ടുക. ചുരുട്ടിക്കൂട്ടരുത് ട്ടോ.. ഒരു കുഴല്‍ പോലെ ചുരുട്ട്യാ മതി. നമ്മള്‍ പരീക്ഷാപേപ്പര്‍ ചുളിവു വീഴാതെ ചുരുട്ടുന്ന പോലെ. ചുരുട്ടിയ ഇല തിളച്ച വെള്ളത്തില്‍ ഇടുക. കുറച്ച് സമയം തിളപ്പിയ്ക്കുക. തണുത്തതിന് ശേഷം ഇല കുടഞ്ഞ് അട എടുക്കുക. അട കഴുകുക. പാകത്തിനുള്ള വലുപ്പത്തില്‍ പൊട്ടിച്ചെടുക്കുക.
ഇത്ര പ്രശ്നള്ള കാര്യൊന്ന്വല്ല.. തോട്ടടുത്ത സൂപ്പര്‍ മാര്‍ക്കറ്റില്‍ ചെന്നാല്‍ ഈ സംഭവം പാക്കറ്റില്‍ കിട്ടും. അത് വാങ്ങിക്കൊണ്ട് വന്നാല്‍ മതി. ഇത്രേം കഷ്ടപ്പെടുകയൊന്നും വേണ്ട. അനുഭവം ഗുരു. :)

അടപ്രഥമന്‍
ReplyDeletepoorokkyalle.. oru paayasam irikkatte.. :)
അങ്ങ്ടാ ഇരിക്കട്ടെ.!
ReplyDeleteതോട്ടടുത്ത സൂപ്പര്‍ മാര്‍ക്കറ്റില്‍ ചെന്നാല്‍ ഈ സംഭവം പാക്കറ്റില്‍ കിട്ടും. അത് വാങ്ങിക്കൊണ്ട് വന്നാല്‍ മതി. ഇത്രേം കഷ്ടപ്പെടുകയൊന്നും വേണ്ട. അനുഭവം ഗുരു. :)--- ഇതു സത്യം
ReplyDeleteplease remove word verification
ReplyDeleteഅടുത്തത് പോരട്ടെ...
ReplyDelete