ചില്ലി ഗോബി.
വേണ്ട സാധനങ്ങള്‍.. അല്ലെങ്കില്‍ വേണ്ട. ചെയ്യേണ്ടത് ആദ്യം പറയാം.
ഇതില്‍ വെളിച്ചെണ്ണ എന്ന് പറയുന്നിടത്ത് ഒലിവ് എണ്ണ ഉപയോഗിയ്ക്കുന്നത് ശരീരത്തിണ്റ്റെ ആരോഗ്യത്തിന് നല്ലതാണ്. പഴ്സിണ്റ്റെ ആരോഗ്യത്തെപ്പറ്റി എനിയ്ക്ക് ഒന്നും പറയാനില്ല.
കോളിഫ്ളവര്‍ വൃത്തിയാക്കുക. ഇതളുകളായി വേര്‍പ്പെടുത്തുക. ഒരു പണി ആണ് കേട്ടോ.. പുഴു ഉണ്ടോ എന്ന് വിശദമായി പരിശോധിക്കണം. ഓരോ ഫ്ലവറും ഇതള്‍ വേര്‍പ്പെടുത്തി നോക്കണം. നന്നായി കഴുകുക. ഇത് ഉപ്പിട്ട് വേവിക്കുക. വെള്ളം വാര്‍ത്ത് കളയുക. വല്ല പുഴുവും നമ്മള്‍ നന്നാക്കുമ്പൊള്‍ വിട്ട് പോയിട്ടുണ്ടെങ്കില്‍, വേവിയ്ക്കുമ്പോള്‍ പൊങ്ങി വരും. എടുത്ത് കളയാന്‍ മറക്കണ്ട. അല്ലെങ്കില്‍ സസ്യാഹാരം മാംസാഹാരം ആകും. അത്രേ ഉള്ളു. ഹീ ഹീ..
അതവിടെ ഇരുന്ന് വെള്ളം വറ്റട്ടെ.. നമുക്ക് വേറെ പണിയുണ്ട്. രണ്ട് കപ്പ് കോളിഫ്ലവറിനുള്ള കൂട്ടാണ് പറയുന്നത്.
== മൈദ മൂന്ന് സ്പൂണ്‍.
== ചോളപ്പൊടി രണ്ട് സ്പൂണ്‍.
== കുരുമുളക് പൊടി അര സ്പൂണ്‍.
== ഉപ്പ് പാകത്തിന്.
== വെളിച്ചെണ്ണ ഒരു സ്പൂണ്‍. സണ്‍ ഫ്ളവര്‍ എണ്ണയോ ഒലീവ് എണ്ണയോ ചേര്‍ത്താലും മതി.
== വെള്ളം ആവശ്യത്തിന്.
== ഒരു മുട്ട വേണെങ്കില്‍ ചേര്‍ക്കാം. നല്ല സ്വാദാ..
ഇതൊക്കെ ചേര്‍ത്ത് നന്നായി കുഴയ്ക്കുക. ബജ്ജിയ്ക്കുള്ള മാവ് പോലെ. ഇതില്‍ നേരത്തെ വേവിച്ച് വച്ച കോളിഫ്ലവര്‍ മുക്കി വെളിച്ചെണ്ണയില്‍ പോരിച്ചെടുക്കുക. എണ്ണകുടിയനാണ്. നന്നായി കുടിക്കും. എണ്ണ വലിച്ചെടുക്കാന്‍ പറ്റിയ കടലാസില്‍ അത് വയ്ക്കുക. അവിടെ ഇരിക്കട്ടെ. നമുക്ക് അടുത്ത സെക്ഷനിലേയ്ക്ക് പോകാം.
== ഒരു സ്പൂണ്‍ എള്ള് (വേണമെങ്കില്‍ മതി ട്ടോ).
== ഒരു സബോള മുറിച്ചത്. നല്ല വീതിയില്‍ മുറിച്ചോളൂ. നല്ല ഭംഗിയില്‍ കിടക്കട്ടെ.
== ഇഞ്ചി നനുനനെ നുറുക്കിയത് ഒരു സ്പൂണ്‍.
== വെളുത്തുള്ളി നീളനെ നുറുക്കിയത് ഒന്നര സ്പൂണ്‍.
== പച്ചമുളക് രണ്ടെണ്ണം. മൂന്നോ നാലോ ആയാലും കുഴപ്പമില്ല.
ഇതൊക്കെ വെളിച്ചെണ്ണയില്‍ പൊരിയ്ക്കുക. സബോള മൃദു ആവുന്നതാണ് പാകം. ഇതിലേയ്ക്ക് സോസുകള്‍ ചേര്‍ക്കണം.
== സൊയ് സോസ് ഒന്നര സ്പൂണ്‍.
== തക്കാളി സോസ് രണ്ട് സ്പൂണ്‍.
== ചുവന്ന മുളക് സോസ് ഒന്നര സ്പൂണ്‍. ഇതിന് പകരം രണ്ട് സ്പൂണ്‍ ചുവന്ന മുളക്പൊടി ഇട്ടാല്‍ മതിയെന്നെ.
== ഒരു സ്പൂണ്‍ കുരുമുളക് പൊടി.
ഇതൊക്കെ ആ പൊരിഞ്ഞുകൊണ്ടിരിയ്ക്കുന്നതില്‍ ചേര്‍ക്കുക. തീ നല്ലപോലെ കുറയ്ക്കണം. അല്ലെങ്കില്‍ സോസൊക്കെ കരിഞ്ഞ് നാശമാകും. ഗ്രേവി വേണ്ടവര്‍ക്ക് വെള്ളം ചേര്‍ക്കാം. ഗ്രേവി ഇല്ലാതിരിയ്ക്കുന്നതാ നല്ലത്..
ഇനി കുറേശ്ശെ കുറേശ്ശെ ആയി നമ്മള്‍ ഫ്രൈ ചെയ്ത് വച്ച കോളിഫ്ലവര്‍ ചേര്‍ത്ത് നന്നായി ഇളക്കുക. സോസുകള്‍ എല്ലാം കോളിഫ്ലവറില്‍ പിടിയ്ക്കണം.
മല്ലിയിലയും സ്പ്രിംഗ് ഒണിയനും(ഇതിണ്റ്റെ മലയാളം അറിയാവുന്നവര്‍ പറഞ്ഞു തരണേ) മുകളില്‍ വിതറിയാല്‍ നല്ല ഭംഗിയുണ്ടാകും.
ചൂടോടെ കഴിച്ചാല്‍ നല്ലത്. അല്ലെങ്കില്‍ തണുത്ത മുളകു ബജ്ജി പോലെ ഇരിയ്ക്കും.
ഞാനിതൊന്നു ഉണ്ടാക്കി എടുക്കാന്‍ രണ്ട് മണിക്കൂറ്‍ എടുത്തു. എന്നാലും സംഭവം ഒന്നൊന്നര ആയിരുന്നു..
കൊളസ്റ്റ്രോള്‍ ഉള്ളവര്‍ മാസത്തില്‍ ഒരു തവണ കഴിച്ചാല്‍ മതി. കൊളസ്റ്റ്രോളിന് ഗുളിക കഴിയ്ക്കുന്നുണ്ടെങ്കില്‍ ഇതു കഴിയ്ക്കുകയേ വേണ്ട. വെറുതേ എന്തിനാ ഞാനായിട്ട് ഒരാളെ കൊല്ലാന്‍ കൂട്ട് നില്‍ക്കുന്നത്? ഹീ ഹീ..
Friday, January 20, 2012
Tuesday, January 17, 2012
ചൂടന്‍ പട്ടിയും അല്‍പ്പം പൊടിക്കൈകളും
ചൂടന്‍ പട്ടിയും അല്‍പ്പം പൊടിക്കൈകളും ....
ഹോട്ട് ഡോഗിണ്റ്റെ കാര്യം ആണ് ഉദ്ദേശിച്ചത്. :)
== കായ വറുക്കുന്നതു പോലെ വറുക്കാം.
== നാലായി നുറുക്കി, ഉള്ളി മൂപ്പിച്ച് മെഴുക്കുപുരട്ടി ആക്കാം..
== വട്ടനെ നുറുക്കി സാണ്റ്റ് വിച്ചിനുള്ളിലും ബര്‍ഗ്ഗറിലും വയ്ക്കാം.
== തണുപ്പ് മാറിയാല്‍ കുഴച്ച് കട്ലറ്റ് ഉണ്ടാക്കാനുപയോഗിക്കാം.
== അവിയലിനു നുറുക്കുന്ന പോലെ നീളത്തില്‍ നുറുക്കി, മസാലയും തൈരും ചേര്‍ത്ത്, രാത്രി മുഴുവന്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചതിന് ശേഷം, രാവിലെ അല്ലെങ്കില്‍ ഉച്ചയ്ക്ക്, അല്‍പ്പം വെളിച്ചെണ്ണ ചൂടാക്കി, അതില്‍ ഇട്ട്, രണ്ട് സൈഡും ചുവപ്പ് നിറമാകുമ്പോള്‍ എടുക്കുക. ചിക്കന്‍ ടീക്ക മസാല ആണ് ചേര്‍ത്തതെങ്കില്‍, അടിപോളി ചിക്കന്‍ ടീക്ക കഴിക്കാം.. :)
== സാധാരണ ചിക്കന്‍ കറി ഉണ്ടാക്കാനും ഇതു ഉപയോഗിക്കാം.

Friday, January 6, 2012
കടപട
കടപട..
ഇത് ഒരു പാലക്കാടന്‍ വിഭവമാണ്. എണ്റ്റെ അയല്‍പക്കത്തെ ചേച്ചി പണ്ട് ഉണ്ടാക്കുന്നത് കണ്ട് പഠിച്ചതാണ്.
ഇന്ന് രാവിലെ എണീറ്റപ്പോ വൈകി. വെള്ളിയാഴ്ചകള്‍ അങ്ങനെയാണ് ഇവിടെ. നോക്കുമ്പോള്‍, ദോശമാവ് വളരെ കുറച്ചേ ഉള്ളൂ. ചപ്പാത്തി ഉണ്ടാക്കാനൊന്നും സമയമില്ല. അപ്പോഴാണ് കടപടയെ ഓര്‍മ്മ വന്നത്.
വേണ്ട ഐറ്റംസ്..
സബോള ഒന്ന്.
ഇഞ്ചി ചെറിയ കഷ്ണം.
പച്ച മുളക് രണ്ടെണ്ണം.
മുളകുപൊടി ഒരു സ്പൂണ്‍.
ഇതൊക്കെ നുറുക്കി മാവിലിടുക. ദോശമാവില്‍.
ഉപ്പ് സ്വാദിന് ചേര്‍ക്കുക.
ഗോതമ്പ് പോടി ഇഷ്ടമുണ്ടെങ്കില്‍ കലക്കാം. അല്ലെങ്കില്‍ വേണ്ട.
സാധാരണ ദോശ ഉണ്ടാക്കുന്ന പോലെ ഉണ്ടാക്കുക.
കടുക് വറുക്കാത്ത ചമ്മന്തി ആണ് കൂട്ടി കഴിക്കാന്‍ ബെസ്റ്റ്..

Thursday, January 5, 2012
ആലൂ പൊറോട്ട
ആലൂ പൊറോട്ട
ഇത്തവണ ഓഫറില്‍ കിട്ടിയത് ഉരുളക്കിഴങ്ങാണ്. ഇനി അത് വച്ചുള്ള പരീക്ഷണങ്ങള്‍ ആകട്ടെ എന്ന് വച്ചു. ഓര്‍ത്തപ്പോള്‍ എണ്റ്റെ ഇഷ്ട വിഭവമായ ആലൂ പൊറോട്ട തന്നെ മനസ്സില്‍ വന്നു. എന്നാ തുടങ്ങാം? അറിയാമെങ്കിലും വായിയ്ക്കൂ.. എന്നിട്ട് അഭിപ്രായം പറയൂ..
ഒരു ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചത്.
ഒരു സബോള നനു നനെ അരിഞ്ഞത്(വേണെങ്കില്‍ മതി. )
ഒരു വെളുത്തുള്ളി ഇഷ്ടമുണ്ടെങ്കില്‍ നനു നനെ അരിഞ്ഞു ചേര്‍ക്കാം.
മല്ലിയില നനു നനെ അരിഞ്ഞത് രണ്ട് സ്പൂണ്‍.
നനു നനെ അരിഞ്ഞ ഒരു ചെറിയ കഷ്ണം ഇഞ്ചി.
ഉപ്പ്, മുളകുപൊടി, ഗരം മസാല എന്നിവ ആവശ്യത്തിന്(സ്വാദിന്).
ഇതൊക്കെ ഒരുമിച്ച് ചേര്‍ത്ത് നന്നായി കുഴയ്ക്കുക. മാറ്റി വച്ചേക്കു..
ഇനി നമുക്ക് രണ്ട് ചപ്പാത്തി ഉണ്ടാക്കാം. സാധാരണ നമ്മള്‍ ഉണ്ടാക്കുന്ന ചപ്പാത്തി തന്നെ. ഗോതമ്പ് പോടി കുഴച്ചുണ്ടാക്കുന്ന സംഭവം. ഹീ ഹീ.. ഇത്തിരി കട്ടി കൂട്ടി ഉണ്ടാക്കിക്കോളൂ ട്ടോ.
ഇനി ഒരു ചപ്പാത്തിയുടെ മുകളില്‍ നമ്മുടെ കുഴച്ചു വച്ച സംഭവം വയ്ക്കുക. മറ്റേ ചപ്പാത്തി അതിണ്റ്റെ മുകളില്‍ വയ്ക്കുക. മനസ്സിലായില്ലേ? രണ്ടു ചപ്പാത്തിക്കിടയില്‍ സ്റ്റഫ് ചെയ്ത് വക്കാന്‍.... ഇത് മൃദുവായി പരത്തുക. നല്ല വലുപ്പം വരും. നമ്മുടെ ഫ്രയിംഗ് പാനിണ്റ്റെ വലുപ്പം മനസ്സില്‍ വേണം ട്ടോ.. വക്ക് ഒട്ടിച്ച് വക്കാന്‍ മറക്കണ്ട. അല്ലെങ്കില്‍ ഉരുളക്കിഴങ്ങൊക്കെ പുറത്തേയ്ക്ക് വരും..
ഇനി ഇതു ചുട്ടെടുക്കണം. രണ്ട് വഴി ഉണ്ട്. ഒന്നുകില്‍ നമ്മള്‍ ചപ്പാത്തി ഉണ്ടാക്കുന്ന പോലെ ഉണ്ടാക്കുക. അല്ലെങ്കില്‍, നാനൂറ്റമ്പത് ഡിഗ്രീയില്‍ ചൂടാക്കിയ ഓവനില്‍ വച്ച് പാകം ചെയ്യാം. ഓവന്‍ ഗ്രില്ലിണ്റ്റെ മുകളില്‍ ഒരു അലുമിനിയം ഫോയില്‍ വച്ചാല്‍ നന്നായിരിയ്ക്കും. ഒരു ഭാഗം ഒകെ ആയാല്‍ തിരിച്ചിട്ട് മറ്റേ ഭാഗവും കൂടെ വേവിക്കാന്‍ മറക്കരുത്.
വെന്ത് കഴിഞ്ഞാല്‍ ഇതിണ്റ്റെ മുകളില്‍ അല്‍പ്പം വെണ്ണ അല്ലെങ്കില്‍ നെയ്യ് പുരട്ടുക. സംഭവം റെഡി.
ഇത് കൂട്ടിക്കഴിക്കാന്‍ പറ്റിയ സാധനം തൈരാണ്. ചൂടോടെ കഴിച്ചേക്കണം...

Tuesday, January 3, 2012
ഒരു ഉഡായിപ്പ് ലഘുഭക്ഷണം
ഒരു ഉഡായിപ്പ് ലഘുഭക്ഷണം...
രാവിലെ ഉണ്ടാക്കിയ ഇഡലി ബാക്കിയായാല്‍ ചെയ്യാവുന്ന ഒരു കുറുക്കു വിദ്യ. 2 മുട്ട കൂടെ വേണം. 3ഇഡലിയ്ക്ക് 2മുട്ട.
ഇഡലിയോ മുട്ടയോ ഇഷ്ടമില്ലാത്തവര്‍ പരീക്ഷിക്കണ്ട.
2 മുട്ട പൊട്ടിച്ച് ഒരു പാത്രത്തില്‍ ഒഴിയ്ക്കുക.
ഉപ്പ് - ആവശ്യത്തിന് .
ഒരു അല്ലി വെള്ളുള്ളി നനു നനെ അരിഞ്ഞത് (വേണമെങ്കില്‍ മതി) .
4-5കറിവേപ്പില നനു നനെ അരിഞ്ഞത്.
ഇത്രേം നന്നായി യോജിപ്പിക്കുക.
ഇഡലി കഷ്ണങ്ങളായി നുറുക്കുക. അതില്‍ അല്‍പ്പം ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. ഇതിലേയ്ക്ക് ആദ്യം യോജിപ്പിച്ച് വച്ചത് ചേര്‍ത്ത് ഒരു മയത്തില്‍ ഒക്കെ ഇളക്കുക. ഇഡലി കഷ്ണങ്ങള്‍ പൊടിഞ്ഞ് കുഴയരുത്.
ഒരു ഫ്രയിംഗ് പാനില്‍ അല്‍പ്പം വെളിച്ചെണ്ണ ചൂടാക്കി, അതില്‍ ഈ മിശ്രിതം ഒഴിക്കുക. സ്ക്രാംബ്ള്‍ഡ് എഗ്ഗ് (മുട്ട കൊത്തിപ്പൊരി) ഉണ്ടാക്കുന്ന പോലെ ഇളക്കി പൊരിച്ചെടുക്കുക. മുട്ട പൊരിഞ്ഞ മണം വരൂമ്പോള്‍ സംഭവം തയ്യാര്‍ എന്ന് മനസ്സിലാക്കാം.

Monday, January 2, 2012
പരീക്ഷണശാല
എന്തായാലും വീട്ടില്‍ വെറുതെ ഇരിയ്ക്കുന്നു. അപ്പോഴാണ് അടുക്കള എന്നെ മാടി വിളിക്കുന്നത്. ഞാന്‍ മടിച്ചു നിന്നില്ല. എന്നാപ്പിന്നെ വിശേഷങ്ങള്‍ കൂട്ടുകാരോടും കൂടെ പറഞ്ഞാലെന്താ? അല്ലേ?
അടുക്കളയിലേയ്ക്ക് എല്ലാര്‍ക്കും സ്വാഗതം..
Subscribe to:
Comments (Atom)